2008 നവംബർ 28, വെള്ളിയാഴ്‌ച

ശ്രദ്ധാഞ്ജലി

മുംബ - യില്‍ ഭീകരരുടെ എറ്റുമുട്ടലില്‍ വീര മൃത്യു വരിച്ച സുരക്ഷാ ഉദ്യോഗസ്ഥന്മാര്‍ക്കും ഭടന്മാര്‍ക്കും ശ്രദ്ധാഞ്ജലി അര്‍പ്പിക്കാം. അവരുടെ കുടുംബാങ്ങങ്ങള്‍ക്കും ബന്ധുജനങ്ങള്‍ക്കും നേരിട്ട ദുഃഖത്തില്‍ നമുക്കും പങ്കു ചേരാം. വീര മൃത്യു വരിച്ചവരുടെ ഓര്‍മ്മയ്ക്കായി ഒരു നിമിഷം മൌന പ്രാര്‍ത്ഥന നടത്താം.

രവി വര്‍മ രാജാ കൃഷ്ണ വിഹാര്‍ പടിഞ്ഞാറെ കോട്ട, തിരുവനന്തപുരം.
കഴിഞ്ഞ രണ്ടു ദിവസമായി മുംബെയില്‍ നടമാടിയ ഭീകര താണ്ടവം അക്ഷരാര്‍ഥത്തില്‍ സകല മനുഷ്യരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇത്രയ്ക്കു ഭയാനകമായ ഒരു ഭീകര താണ്ടവം ഇതിന് മുന്പ് ഒരിക്കലും നമ്മുടെ ഇന്‍ഡ്യയില്‍ ഉണ്ടായിട്ടില്ല. ഇപ്പോഴും മുംബൈ-യില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയില്‍ എത്തിയിട്ടില്ല എന്ന് മനസ്സിലാകുന്നു. രാഷ്ട്രീയ കക്ഷികളെല്ലാം അവരുടെ പാര്‍ട്ടി ഭിന്നതകള്‍ മറന്ന് ഈ അവസരത്തില്‍ ഗവണ്മെന്റിന്റെ കൂടെ ഉറച്ചു നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അതോടൊപ്പം ഭീകരരെ തുരത്തുന്ന അവസരത്തില്‍ രക്തസാക്ഷികളായ നമ്മുടെ സഹോദരന്മാര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും ചെയ്യണമെന്നു എല്ലാ ഭാരതീയരോടും വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.
രവി വര്‍മ രാജാ, കൃഷ്ണ വിഹാര്‍ ടി സീ ൩൭/൧൯൩൦ പടിഞാരെ കോട്ട തിരുവനന്തപുരം.